മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ വിഎഫ്എക്സ് ബ്രേക്ഡൗൺ വീഡിയോ പുറത്ത് വിട്ടു. നവാ​ഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത് സഹോദരങ്ങളായ ലവൻ പ്രകാശും കുശൻ പ്രകാശും ചേർന്നാണ്. ഏതാണ്ട് ആറ് വർഷമായി വിഎഫ്എക്സ് രം​ഗത്തുള്ള ലവനും കുശനും 150ഓളം ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഹൊറർ ത്രില്ലറായി ഒരുക്കിയ ദി പ്രീസ്റ്റിൽ പുരോഹിതന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തിയത്. മഞ്ജു വാര്യർ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്

ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്നായിരുന്നു നിർമാണം.

content Highlights : Mammootty Movie The Priest VFX breakdown Video Lava Kusha Jofin T Chacko