മമ്മൂട്ടി നായകനായെത്തിയ ഹൊറർ സസ്പെൻസ് ത്രില്ലർ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നു. വിഷു ദിനത്തിലാണ് റിലീസ്. ഏപ്രിൽ 14 മുതൽ ചിത്രം ആമസോണിൽ ഓൺലൈനായി കാണാം.

ഇന്ത്യയിലേയും 240 രാജ്യങ്ങളിലെയും പ്രൈം അം​ഗങ്ങൾക്ക് ചിത്രം ഓൺലൈനിൽ കാണാനാകും. 

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റി’ൽ പുരോഹിതന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തിയത്. മഞ്ജു വാര്യർ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. 

ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്നായിരുന്നു നിർമാണം.

Content Highlights : Mammootty Movie The Priest digital premiere in Amazon Prime Jofin T chacko Manju Warrier