ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രം പേരന്‍പ് പ്രേക്ഷകരിലേക്കെത്തുന്നു. മമ്മൂട്ടി തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവയ്ച്ചത്. ഫെബ്രുവരിയില്‍ ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും.
തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. സാധനയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്. അമുദന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.
അഞ്ജലി, അഞ്ജലി ആമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പി.എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഛായാഗ്രാഹണം- തേനി ഈശ്വര്‍, സംഗീതം- യുവന്‍ ശങ്കര്‍രാജ.
കാണാം ആ പഴയ മമ്മൂട്ടിയെ പേരന്‍പ് റിവ്യൂ
Content Highlights: mammootty movie peranbu to release in February sadhana ram anjali ameer peranbu review