ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. 'ഗ്യാങ്സ് ഓഫ് 18' എന്നാണ് ചിത്രം തെലുങ്കിൽ എത്തുമ്പോഴത്തെ പേര്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.
''ജോൺ എബ്രഹാം പാലക്കൽ' എന്ന അതിഥി വേഷത്തിൽ മമ്മൂട്ടിയെത്തിയ ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം പ്രമുഖ താരങ്ങളും വേഷമിട്ടിരുന്നു.
പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ, പ്രിയാമണി എന്നിവർ അതിഥി കഥാപാത്രങ്ങളായെത്തിയപ്പോൾ സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പൻ, ബിജു സോപാനം, മുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ് എന്നിവരും ചിത്രത്തിൽ വേഷമിട്ടു
#GangsOf18Movie 🎬 @mammukka @SVVartsOfficial @teju9666 @AppleTreeprodns https://t.co/FVhNfLimNQ
— G Venkata Sambi Reddy (@GVSambiReddy) January 25, 2021
Content Highlights : Mammootty Movie Pathinettam Padi Dub into Telugu Shankar Ramakrishnan Gangs Of 18