മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതം | PHOTO: instagram.com/jayaprakash_payyanur, twitter/ @MFCNorthWayanad
മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും കുടുംബസമേതമുള്ള ചിത്രങ്ങൾ വെെറലാകുന്നു. മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ഒരൊറ്റ ഫ്രെയിമിൽ വരുന്ന ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയും സുൽഫത്തും മോഹൻലാലിന്റെയും സുചിത്രയുടേയും വിവാഹത്തിന് പങ്കെടുത്ത പഴയ ചിത്രവും ആരാധകർ പങ്കുവെക്കുന്നുണ്ട്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനാണ് താരകുടുംബം ഒന്നിച്ചെത്തിയത്. മലയാള സിനിമയിലെ പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രഫറായ ജയപ്രകാശ് പയ്യന്നൂർ എടുത്ത ചിത്രങ്ങളാണ് വെെറലായിരിക്കുന്നത്.
'മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കാനുള്ള അവസരം വീണ്ടും എനിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് നടന്ന യുസഫലിക്കയുടെ സഹോദരനായ അഷറഫലിക്കയുടെ മകളുടെ നിക്കാഹിനു വന്നപ്പോൾ സൂപ്പർ താരങ്ങളെയും കുടുംബത്തെയും ഒന്നിച്ചു ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ മമ്മുക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നിൽ നിന്ന് തന്നു. thanks മമ്മൂക്ക & ലാലേട്ടാ', ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജയപ്രകാശ് പയ്യന്നൂർ കുറിച്ചു.
ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ തൃശ്ശൂര്‍ നാട്ടിക മുസ്ലിയാം വീട്ടില്‍ എം.എ. അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകള്‍ ഫഹിമയുടെ വിവാഹത്തിന് മലയാള സിനിമയിലെ നിരവധി താരങ്ങള്‍ പങ്കെടുത്തു. ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി, ടോവിനോ തോമസ്, ദിലീപ് എന്നിവരും കുടുംബസമേതം വിവാഹത്തിനെത്തി.
നടന്‍ ജോജു ജോര്‍ജ്ജ്, നിര്‍മാതാവ് ആന്റോ ജോസഫ്, നടനും സംവിധായകനുമായ രമേഷ് പിഷാരടി, നടി അപര്‍ണ്ണ ബാലമുരളി, ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വ്വതി, മക്കളായ കാളിദാസ്, മാളവിക, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ, ജയസൂര്യയുടെ ഭാര്യ സരിത, ആസിഫ് അലിയുടെ ഭാര്യ സമ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Content Highlights: mammootty mohanlal and family pictures viral ma yusuff ali s brother s daughter got married


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..