സ്റ്റര്‍ ദിനത്തില്‍ മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍ പ്രഖ്യാപിച്ച് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ്. നിര്‍മാതാവ് ജോബി ജോര്‍ജ് ആണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം, ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രം, കൂടാതെ ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്ന 'കുഞ്ഞാലിമരയ്ക്കാരും' ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുമെന്ന് ജോബി ജോര്‍ജ്ജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ജോബി ജോര്‍ജിന്റെ ഫെയ്ബുക്ക് പോസ്റ്റ്

ഗുഡ്‌വില്‍ നിര്‍മിക്കാന്‍ പോകുന്ന മൂന്ന് സിനിമയുടെ കാര്യം പറയാമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അടുത്ത 5 കൊല്ലത്തേയ്ക് നമ്മള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് 10 സിനിമയാണ്. സിനിമ സംഭവിക്കുന്നതാണ് എത്ര കോടി കൈയ്യില്‍ ഉണ്ടേലും ഇല്ലേലും നടക്കാനുള്ളത് നടക്കും. ഈ 10 സിനിമയും ഒന്നിനൊന്നു മെച്ചമാണ്. മലയാളത്തിലെ അനുഗ്രഹീതരായ ഒട്ടുമിക്ക താരങ്ങളും ഗുഡ്‌വില്ലിന്റെ സിനിമയില്‍ പങ്കുചേരുന്നുമുണ്ട്.

ബഡ്ജറ്റ് പറയാനോ അതില്‍ ഊറ്റം കൊള്ളാനോ ഞാനില്ല. മറിച്ച് ഈ പത്തു സിനിമയും ഒന്നൊന്നിനോട് മെച്ചമായിരിക്കും. അപ്പോള്‍ അതിലാദ്യം ഏത്? ഒന്ന് മമ്മുക്ക, അജയ് വാസുദേവ് , ഗുഡ്‌വില്‍, ഒരു വലിയ ക്യാന്‍വാസില്‍ ഫാമിലി മാസ്സ് മൂവി, ആഗസ്‌റ് ആദ്യവാരം തുടങ്ങും. 

രണ്ട്, ഹിറ്റുകളുടെ തമ്പുരാന്‍ ഡെന്നിസ് ജോസഫ് ,പ്രമോദ് പപ്പന്‍ ഡബിള്‍ ആക്ഷന്‍. 3, കുഞ്ഞാലി മരക്കാര്‍ yes the real kunjalimarakkar ഇതിന്റെ പൂര്‍ണ്ണമായ ആര്‍ടിസ്റ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ സമയം വേണം. കാരണം ഇന്ത്യയിലെയും വിദേശത്തെയും ടെക്‌നിഷ്യന്‍സ്, ആര്ടിസ്റ്റ് തുടങ്ങിയവരൊക്കെയായി സംസാരങ്ങള്‍ നടക്കുന്നു. ദയവായി കാത്തിരിക്കുക.

Mammootty

Content Highlights : Mammootty Kunjali marakkar Movie Dennis Joseph Ajay Vasudev movies goodwill Entertainments