മ്മൂട്ടിക്ക് മെഗാസ്റ്റാർ പദവി ചാർത്തിക്കിട്ടിയത് വെറുതെയല്ല. ഇതാ വയനാട് പുൽപ്പള്ളിയിലെ ഈ ആൾക്കൂട്ടം അത് സാക്ഷ്യപ്പെടുത്തും. റോഡിനിരുവശവും, കെട്ടിടത്തിന്റെ മുകളിൽപ്പോലും ആളുകൾ തിങ്ങിനിറഞ്ഞുനിൽക്കുകയായിരുന്നു പ്രിയതാരത്തെ കാണാൻ. സിനിമ കാണാൻ പോലും ആളു കുറയുന്നു എന്ന പരാതി ഉയരുന്നതിനിടെയാണ് ഈ ആൾക്കൂട്ടം എന്നതാണ്  പ്രത്യേകത.

അങ്കിൾ എന്ന പുതിയ ചിത്രീകരണത്തിനായി എത്തിയ മമ്മൂട്ടിയെ കാണാൻ തടിച്ചുകൂടിയവരാണിത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും സഹനിർമാതാവുമായ നടൻ ജോയ് മാത്യുവാണ് ഈ ദൃശ്യങ്ങൾ പകർത്തി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ് പുൽപ്പള്ളി.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റിലേയ്ക്കുള്ള യാത്രാമധ്യേ ഒരു ആരാധകൻ മമ്മൂട്ടിയുടെ കാർ തടഞ്ഞുനിർത്തിയത് നന്നായി ആഘോഷിക്കപ്പെട്ടിരുന്നു സോഷ്യൽ മീഡിയയിൽ. കാണാൻ വന്ന ആരാധകനെ കാർ ഓടിക്കുകയായിരുന്ന മമ്മൂട്ടി അടുത്തേയ്ക്ക് വിളിച്ച് കുശലാന്വേഷണം നടത്തുകയും സെൽഫിയെടുക്കുകയുമൊക്കെ ചെയ്തിരുന്നു.

ന​വാ​ഗ​ത​നാ​യ ഗി​രീ​ഷ് ദാ​മോ​ദ​റാ​ണ് ചിത്രം സം​വി​ധാ​നം ചെയ്തിരിക്കുന്നത്. അ​ബ്രാ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ജോ​യ് മാ​ത്യു​വും എ​സ്.ജെ  ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ജ​യ് സെ​ബാ​സ്റ്റ്യ​നും ചേ​ർ​ന്നാ​ണ്  അങ്കിൾ നിർമിക്കുന്നത്. ജോ​യ് മാ​ത്യു, കാ​ർ​ത്തി​ക മു​ര​ളി, ആ​ശാ ശ​ര​ത്ത്, വി​ന​യ് ഫോ​ർ​ട്ട്, സു​രേ​ഷ് കൃഷ്ണ, കൈ​ലാ​ഷ്, ഷീ​ല, നി​സ ജോ​സ​ഫ്, മു​ത്തു​മ​ണി, ബാ​ബു അ​ന്നൂ​ർ, പോ​ളി രാ​ജ​ശേ​ഖ​ര​ൻ എന്നി​വ​രും ചിത്രത്തിൽ ക​ഥാ​പാ​ത്ര​ങ്ങ​ളായി എത്തുന്നുണ്ട്.