മമ്മൂട്ടിക്ക് കബഡി അറിയുമോ?


മമ്മൂട്ടി വേഷമിടുന്ന തനി കട്ടപ്പനക്കാരന്‍ അച്ചായനായ ജോപ്പന്‍ തോപ്രാംകുടി കബഡി ടീമിന്റെ അമരക്കാരനാണ്.

മ്മൂട്ടിക്ക് കബഡി ഇഷ്ടമാണോ അല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. ജോണി ആന്റണിയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ എന്ന കഥാപാത്രം വലിയ കബഡി പ്രേമിയാണ്. മമ്മൂട്ടി വേഷമിടുന്ന തനി കട്ടപ്പനക്കാരന്‍ അച്ചായനായ ജോപ്പന്‍ തോപ്രാംകുടി കബഡി ടീമിന്റെ അമരക്കാരനാണ്. കളത്തിന് പുറത്തിരുന്നു കൈയടിക്കുന്നയാളല്ല ജോപ്പന്‍. ടീം പ്രതിസന്ധിയിലാകുമ്പോള്‍ അരയും തലയും മുറുക്കി കളത്തിലിങ്ങി കബഡി കബഡി പറഞ്ഞ് കാലു വാരുകയും വാരിവീഴ്ത്തുകയും ചെയ്യും. അങ്ങിനെ മലയാളത്തിന് ആദ്യമായി മമ്മൂട്ടിയെ ഒരു കായികതാരത്തിന്റെ വേഷത്തിലും കാണാനുള്ള അവസരമാണ് ജോണി ആന്റണി പുതിയ ചിത്രത്തിലൂടെ ഒരുക്കുന്നത്.

നര്‍മവും ഹീറോയിസവും പ്രണയവുമെല്ലാം ഇട കലര്‍ത്തിയാണ് ജോണി ആന്റണി കഥ പറയുന്നത്. ജോപ്പന്റെ കബഡി പ്രേമത്തെപ്പോലെ തന്നെയാണ് സമാന്തരമായി വികസിക്കുന്ന പ്രണയകഥയും. ചിരിക്കാന്‍ ഏറെ വക തരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ ആരംഭിക്കും.

നിഷാദ് കോയയാണ് തിരക്കഥാരചന. ദീപ്തി സതിയും ആന്‍ഡ്രിയ ജെറിമിയയുമാണ് നായികമാര്‍. വിദ്യാസാഗറാണ് സംഗീതം.

തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന എന്നിവയാണ് ജോണിയും മമ്മൂട്ടിയും ഇതിന് മുന്‍പ് ഒത്തുചേര്‍ന്ന പടങ്ങള്‍. ഭയ്യ ഭയ്യക്കുശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ജോണി മറ്റൊരു ചിത്രം ഒരുക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented