സിനിമാ ചിത്രീകരണത്തിനായി മെഗാ സ്റ്റാർ മമ്മൂട്ടി ഹംഗറിയിൽ. ബുഡാപെസ്റ്റ് എയർപോർട്ടിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലാവുകയാണ്. തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായാണ് താരം ഹംഗറിയിലെത്തിയതെന്നാണ് സൂചന. 

അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഏജന്റ്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് മമ്മൂട്ടിയെത്തുക എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം അണിയറപ്രവർത്തകർ നടത്തിയിട്ടില്ല. 

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. സുരേന്ദർ റെഡ്ഢിയാണ് ഏജന്റ് സംവിധാനം ചെയ്യുന്നത്. ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന്‌ സംഗീതം നൽകുന്നത്. 

അതേസമയം മമ്മൂട്ടിയുടെ ഏറ്റവും പുതിയ മലയാള ചിത്രം പുഴു ചിത്രീകരണം പൂർത്തിയാക്കി. പാർവതി നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ റത്തീന ഷർഷാദ് ആണ്.

content highlights : Mammootty in Hungary for telugu movie Agent shooting Akhil Akkineni