പെർത്ത് : ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നും കൊച്ചിയിലേക്ക്  വിമാനം ചാർട്ടർ ചെയ്ത് ഓസ്ട്രേലിയയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്‌മ ആയ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ, ഓസ്ട്രേലിയ ഘടകം. 

പ്രമുഖ എയർ ലൈൻസ് കമ്പനിയായ സിൽക്ക് എയര്‍വേയ്‌സും ഓസ്ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇന്റർനാഷണലും ആയി ചേർന്നാണ് ഈ ഉദ്യമം. പതിനായിരക്കണക്കിന് മലയാളികൾ പാർക്കുന്ന പെർത്തിൽ നിന്നും നിരവധി ആളുകൾ നാട്ടിലേക്കു വരാൻ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും വിമാന സർവീസ് ഉണ്ടായിരുന്നില്ല. കോവിഡ് കേസുകളില്ലാത്ത പെർത്തിൽ കർശനമായ നിയന്ത്രണത്തിൽ തന്നെയാണ് നഗരം. മലയാളി അസോസിയേഷൻ ഓഫ് പെർത്തും ( MAP) ഈ ശ്രമത്തിൽ ഇവർക്കൊപ്പം ചേരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  മലയാളി സന്നദ്ധ സംഘടനകൾ വിമാനം ചാർട് ചെയ്യുന്നുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാൻസ്‌ അസോസിയേഷൻ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്. 

ജൂലൈ 25 ന്  ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പുറപ്പെടുന്ന വിമാനം അന്ന് രാത്രി പത്തു മണിയോടെ കൊച്ചിയിൽ എത്തും.  ടിക്കറ്റുകൾ ആവശ്യം ഉള്ളവർ +61410366089 നമ്പറിൽ വിളിച്ചു സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ ഓസ്ട്രേലിയൻ നഗരങ്ങളിൽ നിന്നും ഈ സേവനം ഏർപ്പാട് ചെയ്യാൻ ഒരുങ്ങുകയാണ് സംഘാടകർ.

Content Highlights: Mammootty Fans in Australia to charter flights for Keralite lives in country, during Covid Pandemic