'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ പ്രചാരണാർഥം കൊച്ചിയിൽ തയ്യാറാക്കിയ വീടിന്റെ മാതൃകയ്ക്കുമുന്നിൽ നായകൻ മമ്മൂട്ടിയും നായികമാരിലൊരാളായ രമ്യപാണ്ഡ്യനും | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
പഴനിയില്‍നിന്ന് പറിച്ചുകൊണ്ടുവന്ന് കൊച്ചിയില്‍ നട്ടുവെച്ചപോലൊരു വീട്. അതിനുമുന്നില്‍ മുണ്ടുമടക്കിക്കുത്തി മമ്മൂട്ടി. അരികെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലൂണ സ്കൂട്ടര്‍. വീടിനുമീതേ നാട്ടുതമിഴിന് ഭംഗിയുള്ള വാചകം: 'നന്‍പകല്‍ നേരത്ത് മയക്കം'.
പുത്തന്‍ ആശയങ്ങളിലേക്ക് എന്നും മുമ്പേപറന്നിട്ടുള്ള മമ്മൂട്ടി, തന്റെ നിര്‍മാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ആദ്യചിത്രത്തിന്റെ പ്രചാരണാര്‍ഥം ഒരുക്കിയതും മലയാളസിനിമ ഇതുവരെ കാണാത്തൊരു പരീക്ഷണം.
ജനുവരി 19-ന് തിയേറ്ററുകളിലെത്തുന്ന 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ പ്രചാരണാര്‍ഥമുള്ള അഭിമുഖങ്ങളെല്ലാം ചിത്രത്തിലെ പ്രധാനകഥാപാത്രമായ തമിഴ് വീടിന്റെ നേര്പ്പകര്പ്പിന്റെ പശ്ചാത്തലത്തിലായിരിക്കും. പഴനിയിലെ ഒരു തെരുവിലുള്ള വീടിനെ കലാസംവിധായകന്‍ ഷാജി നടുവില്‍ കൊച്ചിയിലെ ഹോട്ടലില്‍ പുനഃസൃഷ്ടിക്കുകയായിരുന്നു.
ഇതിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മമ്മൂട്ടി നേരിട്ടെത്തി. വീടിന്റെ മുന്‍ഭാഗത്ത് തൂണുകള്‍ക്ക് നിറം അല്പം കുറവ്. ''അതിന്റെ നിറം കൂട്ടണം. സിനിമയില്‍ നല്ല നിറത്തിലാണ്'' -മമ്മൂട്ടി അതുകണ്ടുപിടിച്ചു.
''സാധാരണ, പോസ്റ്ററിന്റെ മുന്നിലിരുന്നല്ലേ എല്ലാവരും സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. അതില്‍ ഒരുമാറ്റമാകട്ടെ എന്നുകരുതി. ഈ വീടുകാണുമ്പോള്‍ സിനിമ കാണാനിരിക്കുന്നവര്‍ കഥയിലേക്ക് ഇറങ്ങിവരും. ഈ വീട് മനസ്സില്‍ പതിയും'' -പ്രചാരണതന്ത്രത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞു. വേഫെറര്‍ ഫിലിംസാണ് വിതരണം.
സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയെ മമ്മൂട്ടിതന്നെ വീഡിയോ കോളില്‍ വിളിച്ച് വീടൊരുക്കം കാണിച്ചുകൊടുത്തു. നായികമാരിലൊരാളായ രമ്യ പാണ്ഡ്യന് എത്തിയതോടെ ഹോട്ടലിനകം നന്‍പകല്‍ നേരത്ത് മയക്കം ചിത്രീകരണത്തിന്റെ തനിയാവര്‍ത്തനംപോലെ.
Content Highlights: mammootty company s nanpakal nerath mayakkam promotion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..