പരിപാടിയിൽ നിന്നും | PHOTO: SPECIAL ARRANGEMENTS
പഠനത്തിൽ മിടുക്കുകാട്ടുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കരുതലും കൈത്താങ്ങുമായി വീണ്ടും നടൻ മമ്മൂട്ടി. പ്ലസ് ടു ജയിച്ച നിർധനവിദ്യാർഥികൾക്ക് എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസുമായി ചേർന്ന് തുടർപഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ. 200 വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും.
പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എം.ജി.എം. ഗ്രൂപ്പ് ടെക്നിക്കൽ കോളേജസ് വൈസ് ചെയർമാൻ വിനോദ് തോമസ് കൈമാറി. എൻജിനീയറിങ്, ഫാർമസി, ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലാണ് തുടർപഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനത്തിന് സൗകര്യമൊരുക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്‌കരിച്ച 'വിദ്യാമൃതം'പദ്ധതിയുടെ മൂന്നാംഘട്ടമാണിത്. 'വിദ്യാമൃതം-3' എന്നാണ് പേര്.
വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടർപഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്‌നങ്ങൾ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് 'വിദ്യാമൃത'ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തിലെ തന്നെ മികച്ച വിദ്യാഭ്യാസസ്ഥാപനമെന്ന് പേരെടുത്ത എം.ജി.എമ്മിൽ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ കണ്ടെത്തുന്ന സമർഥരായ വിദ്യാർഥികൾക്ക് തുടർപഠനസൗകര്യമൊരുക്കുന്നതിൽ അഭിമാനമുണ്ടെന്ന് എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ പറഞ്ഞു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി. രാജ്കുമാർ, ഫുട്‌ബോൾ താരം സി.കെ. വിനീത്, കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഡയറക്ടർമാരായ എസ്.ജോർജ്, റോബർട്ട് കുര്യാക്കോസ് എം.ജി.എം റിലേഷൻസ് മാനേജർ നിധിൻ ചിറത്തിലാട്ട് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന പ്രസിഡന്റ് അരുൺ എന്നിവരും പങ്കെടുത്തു. പദ്ധതിയുടെ വിശദവിവരങ്ങൾക്ക് ഫോൺ: 9946483111, 9946484111, 9946485111
Content Highlights: mammootty care and share foundation support for students


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..