'ഇവിടെ വേറൊരു സാധനം ഞാൻ ഇട്ടു തരാം'; പുഴുവിലെ മമ്മൂട്ടി ബ്രില്ല്യൻസിനേക്കുറിച്ച് തിരക്കഥാകൃത്ത്


തിരക്കഥയിൽ എഴുതിയതിനുമപ്പുറമാണ് മമ്മൂക്ക തന്നതെന്ന് അദ്ദേഹത്തിന് പിറന്നാളാശംസകൾ നേർ‌ന്നുകൊണ്ട് ഹർഷാദ് ഫെയ്സ്ബുക്കിൽ എഴുതി.

പുഴുവിൽ മമ്മൂട്ടി | ഫോട്ടോ: www.facebook.com/Mammootty/photos

നവാ​ഗതയായ രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് പുഴു. ചിത്രത്തിലെ മമ്മൂട്ടിയുടെ നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ഏറെ പ്രശംസനേടിയിരുന്നു. ഈ സിനിമയിൽ അദ്ദേഹം ചെയ്ത കഥാപാത്രത്തേക്കുറിച്ചുള്ള ഓർമ പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ ഹർഷാദ്. തിരക്കഥയിൽ എഴുതിയതിനുമപ്പുറമാണ് മമ്മൂക്ക തന്നതെന്ന് അദ്ദേഹത്തിന് പിറന്നാളാശംസകൾ നേർ‌ന്നുകൊണ്ട് ഹർഷാദ് ഫെയ്സ്ബുക്കിൽ എഴുതി.

മമ്മൂക്ക ഇമോഷണലായി ഗദ്ഗദപ്പെടുന്ന അനേകമനേകം സിനിമാരംഗങ്ങൾ കണ്ട് വളർന്ന ഒരു ഫാൻബോയ് എന്ന നിലയിൽ ഞാൻ ഇക്കയോട് ഇക്കയുടെ പഴയ ഓരോ പടത്തിന്റെ റഫറൻസുകൾ പറയുമായിരുന്നുവെന്ന് ഹർഷാദ് ഓർമിക്കുന്നു. പുഴുവിലെ അച്ചൻ-മകൻ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്‌സ് ട്രാക്കിലാണ് എഴുതിയിരിക്കുന്നത് എന്നും അദ്ദേഹം കുറിച്ചു.

അങ്ങിനെയിരിക്കെ താൻ പടിയടച്ച് പിണ്ഡംവെച്ച് പുറത്താക്കിയ അനിയത്തി കൊണ്ടുവെച്ചിട്ടുപോയ പായസം കുടിക്കുന്ന സീൻ എടുക്കുന്നതിന്റെ തലേന്ന് ഞാൻ ഇക്കയോട് പതിവുപോലെ പഴയ സിനിമാ റഫറൻസുകൾ പറഞ്ഞപ്പോൾ ഇക്ക എന്നോട് പറഞ്ഞു. "നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാൻ ഇട്ടു തരാം. കണ്ടുനോക്കൂ.. "

അന്നാ രംഗത്തിന്റെ ടേക്ക് കഴിഞ്ഞശേഷം ഇക്ക എന്നോട് പറഞ്ഞു ഞാൻ ആ പായസം കുടിക്കാനാവാതെ പതിയെ നടന്ന് പുറത്തേക്ക് നോക്കി നിന്നു അപ്പോൾ എന്റെ കണ്ണിൽ പുറത്തെ വെളിച്ചത്തിന്റെ റിഫ്‌ളക്ഷൻ വന്നിട്ടുണ്ടാവും. ഇയാളാ മോണിറ്ററിൽ നോക്കിയേ.... സ്‌ക്രിപ്റ്റിൽ പായസം കുടിക്കാനാവാതെ സ്പൂൺ താഴെ വെച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹർഷാദ് എഴുതി.

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്.ജോർജ്ജ് ആയിരുന്നു പുഴുവിന്റെ നിർമാണം. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. ഹർഷാദിനൊപ്പം ഷറഫ്, സുഹാസ് എന്നിവരും തിരക്കഥാരചനയിൽ പങ്കാളികളായിരുന്നു. സോണി ലിവിലൂടെ ഓ.ടി.ടി റിലീസായാണ് ചിത്രമെത്തിയത്.

Content Highlights: mammootty birthday, screenwriter harshad about mammootty and puzhu movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented