കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ, എന്റെ സ്വന്തം ജ്യേഷ്ഠന്‍- മോഹന്‍ലാല്‍


മോഹൻലാൽ, മമ്മൂട്ടി

നടന്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. കൂടെ പിറന്നിട്ടില്ലെങ്കിലും കര്‍മം കൊണ്ട് തന്റെ സഹോദരനാണ് മമ്മൂട്ടിയെന്ന് മോഹന്‍ലാല്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിലായിരുന്നു മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍

മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവുമുണ്ടെന്നാണ് പറയുന്നത്. ചില സമയങ്ങളില്‍ രക്തബന്ധത്തേക്കാള്‍ വലുതാണ് കര്‍മബന്ധം. കൂടെ പിറന്നിട്ടില്ല, എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. ഒരേ കാലത്ത് സിനിമയില്‍ എത്തിയെങ്കിലും പ്രായം കൊണ്ടും അനുഭവം കൊണ്ടും ജ്യേഷ്ഠന്‍. എന്നെ പ്രചോദിപ്പിച്ച ഒരാള്‍. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബദ്ം കൊണ്ടും ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നില്‍ക്കുന്നത് നിസ്സാര കാര്യമല്ല. ഈ ജന്മനാളില്‍ ഇച്ചാക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു. ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഈശ്വരന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ- മോഹന്‍ലാല്‍ പറഞ്ഞു.

Content Highlights: Mammootty Birthday, Mohanlal wishes his brother, friend, Facebook Instagram video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022

Most Commented