
Mammootty, Akhil Akkineni
തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ സെറ്റിൽ ഭീഷ്മപർവത്തിന്റെ വിജയം ആഘോഷിച്ച് മമ്മൂട്ടി. ഏജന്റിലെ നായകനായ അഖിൽ അക്കിനേനിക്കും സംവിധായകൻ സുരേന്ദർ റെഡ്ഡിക്കും കേക്ക് നൽകിയാണ് മമ്മൂട്ടി ഭീഷ്മപർവത്തിന്റെ വിജയം ആഘോഷിച്ചത്.
ഏജന്റിന്റെ ലൊക്കേഷനിൽ കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ജോയിൻ ചെയ്തത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കൈകളിൽ തോക്കേന്തി നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസറ്ററിൽ കാണാനാവുക. 'പിശാച്, ദയയില്ലാത്ത രക്ഷകൻ' എന്ന ടാഗ് ലൈനും പോസ്റ്ററിൽ കാണാം.
ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് മമ്മൂട്ടിയെത്തുക എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം അണിയറപ്രവർത്തകർ നടത്തിയിട്ടില്ല.
വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. സുരേന്ദർ റെഡ്ഢിയാണ് ഏജന്റ് സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. എ.കെ എന്റർടെയ്ൻമെന്റ്സ് ആണ് നിർമാണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..