മുഖം മറച്ച് അഭിനയിച്ച അവനെ മറ്റുള്ളവരേക്കാൾ ബഹുമാനിക്കണം, കയ്യടി വേറെ കൊടുക്കണം -മമ്മൂട്ടി


ദിലീപ് എന്ന നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് റോഷാക്കിൽ ആസിഫ് അലിയെത്തിയത്.

റോഷാക്കിൽ ആസിഫ് അലി, മമ്മൂട്ടി | ഫോട്ടോ: www.facebook.com/mammoottykampanyofficial, വി.പി. പ്രവീൺ കുമാർ | മാതൃഭൂമി

റോഷാക്ക് എന്ന മമ്മൂട്ടി ചിത്രം ഇറങ്ങിയപ്പോൾ ഏവരും ചോദിച്ച ചോദ്യമാണ് ആരാണ് ചിത്രത്തിലെ പ്രധാനവില്ലനായ മുഖംമൂടിക്കാരനെന്ന്. ചിത്രമിറങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ അതാരാണെന്ന ഉത്തരവുമായി അണിയറപ്രവർത്തകർ തന്നെ എത്തിയിരുന്നു. ആസിഫ് അലിയായിരുന്നു ആ സസ്പെൻസ് വില്ലൻ.

ഇപ്പോഴിതാ ഇങ്ങനെയൊരു വേഷം ചെയ്യാൻ സമ്മതമറിയിച്ച ആസിഫ് അലിയെ നിറഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ മമ്മൂട്ടി. ദുബായിൽ നടന്ന റോഷാക്ക് വിജയാഘോഷത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് മമ്മൂട്ടി ആസിഫ് അലിയേക്കുറിച്ച് പറഞ്ഞത്."ആസിഫ് അലിയോട് നമ്മൾക്ക് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും മനസ് നിറഞ്ഞ സ്നേഹമാണ് അവനോട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറം മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാൻ തയ്യാറായ ആളെ ഈ മുഖം കൊണ്ട് അഭിനയിച്ചവരേക്കാൾ നിങ്ങൾ ബഹുമാനിക്കണം. അയാൾക്ക് ഒരു കയ്യടി വേറെ കൊടുക്കണം." മമ്മൂട്ടിയുടെ വാക്കുകൾ.

മനുഷ്യന്റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കുക. ആ കണ്ണുകളിലൂടെയാണ് അയാൾ ഈ സിനിമയിലുണ്ടെന്ന് ആളുകൾ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടൻ കണ്ണുകൊണ്ട് ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

ദിലീപ് എന്ന നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് റോഷാക്കിൽ ആസിഫ് അലിയെത്തിയത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

Content Highlights: mammootty, mammootty appreciating asif ali for masked role in rorschach movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022

Most Commented