Pic Courtesy: Facebook
മധുരരാജയുടെ വമ്പന്‍ വിജയത്തിനുശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്നു. ന്യൂയോര്‍ക്ക് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. സിനിമ പൂര്‍ണമായും അമേരിക്കയില്‍ വെച്ചാണ് ചിത്രീകരിക്കുക.
യു.ജി.എം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഇര എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നവീന്‍ ജോണ്‍ ആണ്.
വൈശാഖ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈശാഖിന്റെ ആദ്യചിത്രമായ പോക്കിരിരാജയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.
ബോക്‌സോഫീസില്‍ വന്‍ നേട്ടങ്ങള്‍ കൊയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയും റെക്കോഡുകള്‍ വാരിക്കൂട്ടി. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ന്യൂയോര്‍ക്ക്.
Content Highlights: mammootty and vysakh unites for the new movie New York
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..