ണ്ണിന് ശേഷം മമ്മൂട്ടിയും സന്തോഷ് വിശ്വനാഥും വീണ്ടുമൊന്നിക്കുന്നു. നോർത്ത് ഇന്ത്യയിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനി ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കുകയാണ്. വലിയ ക്യാൻവാസിലായിരിക്കും ചിത്രമൊരുങ്ങുക. 2022-ൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശേഷം കെ. മധു ഒരുക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രത്തിലായിരിക്കും താരം അഭിനയിക്കുക.

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു സന്തോഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വൺ. ബോബി, സഞ്ജയ്  ടീം ആയിരുന്നു കഥയും തിരക്കഥയും. സെക്രട്ടേറിയറ്റും നിയമസഭയുമെല്ലാമായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. നിമിഷ സജയന്‍, മുരളി ഗോപി, മധു, ജോജു ജോര്‍ജ്, രഞ്ജിത്ത്, സലിം കുമാര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളായിരുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ആര്‍. ശ്രീലക്ഷ്മിയായിരുന്നു വണ്‍ നിര്‍മിച്ചത്.

Content Highlights: Mammootty and Santhosh Viswanath again after One, Mammootty new movie