അന്തരിച്ച സിനിമാ-നാടക പ്രവർത്തകൻ പി ബാലചന്ദ്രനെ അനുസ്മരിച്ച് മലയാളത്തിന്റെ പ്രിയ താരങ്ങൾ.  'പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി' എന്നാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

മമ്മൂട്ടി നായകനായെത്തിയ വൺ എന്ന ചിത്രത്തിലാണ് ബാലചന്ദ്രൻ ഒടുവിൽ വേഷമിട്ടത്. പ്രതിപക്ഷ എംഎല്‍എ ആറ്റിങ്ങല്‍ മധുസൂദനൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബാലചന്ദ്രൻ അവതരിപ്പിച്ചത്. 

പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു. കഠിനമായി

Posted by Mammootty on Sunday, 4 April 2021

'ആദരാഞ്ജലികൾ ബാലേട്ടാ' എന്നാണ് നടൻ മോഹൻലാൽ ബാലചന്ദ്രന്റെ വിയോ​ഗത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മോഹൻലാൽ ചിത്രങ്ങളിൽ എന്നും ഓർത്തു വയ്ക്കുന്ന കുറച്ച് കഥാപാത്രങ്ങളെ സമ്മാനിച്ചത് ബാലചന്ദ്രനാണ്. ഉള്ളടക്കത്തിലെ  ഡോ. സണ്ണി ജോസഫ്, പവിത്രത്തിലെ ചേട്ടച്ഛൻ, അങ്കിൾ ബൺ, തച്ചോളി വര്‍ഗീസ് ചേകവര്‍ എന്നീ കഥാപാത്രങ്ങൾ ബാലചന്ദ്രന്റെ തൂലികയിൽ പിറന്നതാണ്. 

ആദരാഞ്ജലികൾ ബാലേട്ടാ...

Posted by Mohanlal on Sunday, 4 April 2021

സിനിമാരം​ഗത്തെ നിരവധി പ്രമുഖർ ബാലചന്ദ്രന് ആദരാഞ്ജലി നേർന്ന് രം​ഗത്തെത്തിയിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

ആത്മശാന്തി...🙏🙏🙏🙏

Posted by Jayasurya on Sunday, 4 April 2021

'വിമാന' ത്തിന്റെ ഷൂട്ടിങ് സമയത്ത് " എടാ മനുവേ...." എന്ന വിളി... പിന്നീട് ഇടക്കിടെയുള്ള phone calls...ഒരു ചെറിയ കാലത്തെ...

Posted by Manu Ashokan on Sunday, 4 April 2021
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ബാലചന്ദ്രന്‍. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍ നടക്കും.

Content Highlights : Mammootty and Mohanlal remembering late Film Actor sirector scriptwriter P Balachandran