മലയാളത്തിന്റെ രണ്ട് സ്വകാര്യ അഹങ്കാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്.
താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഏറെ നാളുകൾക്ക് ശേഷം ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പകർത്തിയ ചിത്രമാണ് വൈറലായി മാറിയത്.
നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിനെത്തിയതാണ് ഇരുവരും.

ഡ്രസ് കോഡ് അനുസരിച്ച് കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും അണിഞ്ഞത്. കറുത്ത കുർത്തയും മുണ്ടും ഉടുത്ത് വല്യേട്ടൻ സ്റ്റൈലിൽ മമ്മൂട്ടിയെത്തിയപ്പോൾ, കറുത്ത സ്യൂട്ടണിഞ്ഞാണ് മോഹൻലാൽ എത്തിയത്. കറുത്ത ജുബ്ബയണിഞ്ഞെത്തിയ പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങളും വൈറലാവുന്നുണ്ട്.

നിർമാതാവ് ആന്റോ ജോസഫ്, രമേഷ് പിഷാരടി തുടങ്ങിയവരും താരങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
തിങ്കളാഴ്ച്ചയാണ് ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയും എമിലും തമ്മിലുള്ള വിവാഹം നടന്നത്. ചടങ്ങിൽ ആദ്യാവസാനം നിറഞ്ഞു നിന്നത് മോഹൻലാലും കുടുംബവുമായിരുന്നു.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു

Content Highlights : Mammootty And Mohanlal in single Frame pics viral Antony Perumbavoor daughter wedding