അൽപാച്ചിനോ, റോബർട്ട് ഡി നീറോ, മമ്മൂട്ടി
ഹോളിവുഡ് താരങ്ങളേക്കാള്‍ മുകളിലാണ് മമ്മൂട്ടിയെന്ന് നടന് അല്‍ഫോണ്‍സ് പുത്രന്. ഭീഷ്മ പര്‍വം എന്ന സിനിമയെക്കുറിച്ച് അല്‍ഫോണ്‍സ് എഴുതിയ ഒരു കുറിപ്പിന് ഒരു മമ്മൂട്ടി ആരാധകന് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. അതിന് മറുപടിയായാണ് ഹോളിവുഡ് താരങ്ങളായ അല്‍ പാച്ചിനോ, റോബര്‍ട്ട് ഡി നീറോ, ക്ലിന്റ് ഈസ്റ്റ് വുഡ് എന്നിവരുമായി മമ്മൂട്ടിയെ താരതമ്യം ചെയ്ത് അല്‍ഫോണ്‍സ് പുത്രന് രംഗത്തെത്തിയത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് മമ്മൂട്ടി. ഓരോ സിനിമയിലും കഥാപാത്രത്തിന് ആത്മാവും നല്കുന്ന അത്യപൂര്‍വ നടന്. താരപരിവേഷം ഒട്ടുമില്ലാത്ത അത്ഭുത മനുഷ്യന്. മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും- ആരാധകന് കുറിച്ചു.
'വളരെ സത്യമായ വാക്കുകള്‍. ക്ലിന്റ് ഈസ്റ്റ് വുഡിനേക്കാളും റോബര്‍ട്ട് ഡി നീറോയേക്കാളും അല്‍ പാച്ചിനോയേക്കാളും കൂടുതല്‍ റേഞ്ച് അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഏറ്റവും വിലയേറിയ രത്നങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് ഒരു രാജമാണിക്യം തന്നെ- അല്‍ഫോണ്‍സ് പുത്രന് അഭിപ്രായപ്പെട്ടു.
Content Highlights: Mammootty Alphonse says mammootty is the best actor, Hollywood actors
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..