മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം
നടന് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രം വൈറലാവുന്നു. മമ്മൂട്ടി തന്നെ സ്വയം എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ ബുക്ക് ഷെല്ഫിന് മുമ്പില്‍ നിന്നെടുത്ത ചിത്രമാണിത്.
'അറിവിന്റെ ഒരു കടല്‍. ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം' എന്നാണ് മമ്മൂട്ടി ചിത്രത്തോടൊപ്പം കുറിച്ചത്. പുതിയ ചിത്രം ആരാധകരടക്കം ഒട്ടനവധിപേര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സന്തോഷ് വിശ്വനാഥ് വണ്‍ ആണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു.
അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Content Highlights: Mammootty actor new instagram photo Viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..