'തൊഴിൽനിഷേധം തെറ്റാണ്,' ശ്രീനാഥ് ഭാസി വിഷയത്തിൽ പ്രതികരണവുമായി മമ്മൂട്ടി


സ്വന്തം ലേഖകൻ

വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് 'വിലക്ക് മാറ്റിയില്ലേ?' എന്നായി താരത്തിന്റെ മറുചോദ്യം.

മമ്മൂട്ടി വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ജി.ആർ. രാഹുൽ | മാതൃഭൂമി

കൊച്ചി: അ‌വതാരകയെ അ‌പമാനിച്ച വിഷയത്തിൽ ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയതിനെതിരേ മമ്മൂട്ടി. വിലക്ക് പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ താരം വ്യക്തമാക്കി.

'റോഷാക്ക്' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് 'വിലക്ക് മാറ്റിയില്ലേ?' എന്നായി താരത്തിന്റെ മറുചോദ്യം. ഇല്ലെന്ന മറുപടി വന്നപ്പോൾ തൊഴിൽ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താൻ അ‌റിഞ്ഞിരുന്നത് എന്നുമായിരുന്നു പ്രതികരണം.



അ‌ഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അ‌സഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ ആറു മാസത്തേക്ക് വിലക്കിയത്. സംഭവത്തിൽ അ‌വതാരക പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷനും പോലീസിലും പരാതി നൽകിയിരുന്നു. സംഭവത്തിൽ ഭാസിയെ പോലീസ് അ‌റസ്റ്റുചെയ്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് അ‌വതാരക പോലീസിൽ നൽകിയ പരാതി പിൻവലിക്കുകയായിരുന്നു.

Content Highlights: mammootty press meet, producers association's ban on sreenath bhasi,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented