ലാലിന്റെ കല്യാണദിവസം വച്ച അതേ കണ്ണടയാണ് ബറോസിന്റെ പൂജയ്ക്കും വച്ചത്- മമ്മൂട്ടി


മമ്മൂട്ടി ബറോസിന്റെ പൂജാ ചടങ്ങിൽ, മമ്മൂട്ടി മോഹൻലാലിന്റെ വിവാഹചടങ്ങിൽ

കാറുകളോടും സണ്‍ഗ്ലാസുകളോടുമുള്ള നടന്‍ മമ്മൂട്ടിയുടെ പ്രേമം പ്രസിദ്ധമാണ്. അതെക്കുറിച്ച് അദ്ദേഹം അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയതു വാങ്ങുമ്പോള്‍ പഴയത് ഉപേക്ഷിക്കുന്ന ശീലം മമ്മൂട്ടിയ്ക്കില്ല. അത് ഭദ്രമായി സൂക്ഷിച്ചു വയ്ക്കും.

മോഹന്‍ലാലിന്റെ വിവാഹത്തിന് ഉപയോഗിച്ച കണ്ണടയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ബറോസ് സിനിമയുടെ പൂജാവേളയില്‍ വച്ചതെന്ന് പറയുകയാണ് മമ്മൂട്ടിയിപ്പോള്‍. റോഷാക്ക് സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍.



1988 ലായിരുന്നു മോഹന്‍ലാലും സുചിത്രയും തമ്മിലുള്ള വിവാഹം. മോഹന്‍ലാലിന്റെ വിവാഹത്തിന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും പങ്കെടുക്കുനെത്തുന്ന വീഡിയോ യൂട്യൂബില്‍ വലിയ ഹിറ്റാണ്.

1993 ല്‍ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ നേരില്‍ കണ്ടപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ട് മമ്മൂട്ടി ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് നടന്‍ സഞ്ജു ശിവറാമും പറഞ്ഞു.

Content Highlights: Mammootty about personal collection, rorschach film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented