മമ്മൂട്ടിക്ക് 71-ാം പിറന്നാള്‍ മധുരം; ആഘോഷമാക്കി ആരാധകര്‍


പിറന്നാൾ ദിനത്തിൽ മകൻ ദുൽഖർ സൽമാൻ എടുത്ത സെൽഫി നോക്കുന്ന മമ്മൂട്ടി

കൊച്ചി: മലയാളക്കര ഉത്രാടപ്പൊന്നോണം ആഘോഷിച്ച സെപ്റ്റംബർ ഏഴിന് മമ്മൂട്ടിക്ക് 71-ാം പിറന്നാളിന്റെ മധുരം കൂടിയായിരുന്നു. പിറന്നാൾ ആഘോഷമാക്കിയാണ് ആരാധകർ സ്‌നേഹം പ്രകടിപ്പിച്ചത്. മമ്മൂട്ടിയുടെ വീടിനു പുറത്ത്‌ ചൊവ്വാഴ്ച രാത്രിതന്നെ ജന്മദിനാശംസകൾ നേരാനും കേക്ക് മുറിക്കാനുമൊക്കെ ആരാധകർ ഒത്തുകൂടിയിരുന്നു.

വീട്ടിൽ കുടുംബത്തോടൊപ്പം ലളിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ ജന്മദിനാഘോഷം. ദുൽഖർ സൽമാൻ അടക്കമുള്ള കുടുംബാംഗങ്ങൾക്കൊപ്പം മമ്മൂട്ടി വീട്ടിൽ കേക്ക് മുറിച്ചു.

പനപ്പറമ്പിൽ ഇസ്മായിൽ മുഹമ്മദ് കുട്ടി എന്ന പി.ഐ. മുഹമ്മദ്കുട്ടി 1951 സെപ്റ്റംബർ ഏഴിനാണ് ജനിച്ചത്.

ബാപ്പിച്ചിക്കൊപ്പം സെൽഫിയെടുത്തതിന്റെ ആഹ്ലാദം പങ്കിട്ടാണ് ദുൽഖർ ജന്മദിനാഘോഷത്തിന്റെ കുറിപ്പ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. ഒരുമിച്ച് സെൽഫിയെടുക്കണമെന്നു ബാപ്പിച്ചിയോടു പലപ്പോഴും പറഞ്ഞിട്ടില്ലെന്നും എവിടെപ്പോയാലും സെൽഫി അപേക്ഷകളുടെ നടുവിലായിരിക്കും ബാപ്പിച്ചിയെന്നു തനിക്ക്‌ അറിയാമെന്നും ദുൽഖർ കുറിപ്പിൽ പറയുന്നു.

മോഹൻലാലും പൃഥ്വിരാജും മഞ്ജു വാരിയരും അടക്കം ഒട്ടേറെ ചലച്ചിത്ര താരങ്ങളും മമ്മൂട്ടിക്ക്‌ ആശംസകൾ നേർന്നിരുന്നു. 'ഇച്ചാക്ക എന്റെ വല്യേട്ടൻ, ജ്യേഷ്ഠനെപ്പോലെയല്ല ജ്യേഷ്ഠൻ തന്നെ' എന്നായിരുന്നു മോഹൻലാൽ കുറിച്ചത്. നടൻ രമേഷ് പിഷാരടി അടക്കമുള്ള ഏതാനും സുഹൃത്തുക്കളും ആശംസകളുമായി വീട്ടിലെത്തിയിരുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫർ' എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കൊച്ചിയിലും പരിസരത്തുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

Content Highlights: Mammootty @ 71


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented