മമ്മൂട്ടി വീണ്ടും ഒരു ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ . ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും പാട്ടുകളും ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിക്കും ഉണ്ണിമുകുന്ദനുമൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നത് ഒരു കുട്ടിത്താരമാണ്.

മാസ്റ്റര്‍ അച്യുതനാണ് ചിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായ ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രമായെത്തുന്നത്. 

സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ഒരു വണ്ടര്‍ ബോയ് തന്നെയാണ് അച്യുതന്‍. നന്നേ ചെറുപ്പം മുതലേ കളരി അഭ്യസിക്കുന്ന അച്യുതന്‍ മാമാങ്കം സിനിമയ്ക്കായി പ്രത്യേകമായും കളരി പരിശീച്ചിട്ടുണ്ട്. 

അച്യുതന്റെ ആയോധനമുറകളുടെ അഭ്യാസം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായെത്തുന്ന ചിത്രം ഡിസംബര്‍ 12നാണ് റിലീസ് ചെയ്യുന്നത്.

Content Highlights : Mamangam Movie Master Achuthan as Chandroth Chanthunni