മാളവിക രാജ് എന്ന പേരു കേൾക്കുമ്പോൾ ഒരു പക്ഷേ ആരാണന്ന് ആലോചിച്ചേക്കാം. എന്നാൽ കരൺ ജോഹര്‍ ഒരുക്കിയകഭി ഖുശി കഭി ഗം എന്ന സിനിമയിൽ കരീന കപൂറിൻ്റെ ചെറുപ്പകാലം അഭിനയിച്ച  കുട്ടിയെ ആരും മറന്ന് കാണാൻ വഴിയില്ല. അവളാണ് മാളവിക രാജ്.

malavika

2001ലാണ് കഭി ഖുശി കഭി ഗം  എന്ന സിനിമ തിരശ്ശീലയിലെത്തിയതെങ്കിലും അതിലെ കഥാപാത്രങ്ങൾ ഇന്നും നമ്മുടെ മനസ്സിലുണ്ട്. 16 വര്‍ഷങ്ങൾക്ക് ശേഷം  മാളവിക രാജ് ബോളിവുഡ് നായികയായി തിരിച്ചെത്തുകയാണ്. ഇപ്പോൾ മോഡലിംഗ് രംഗത്തെ സജീവ സാന്നിദ്ധ്യമാണ് മാളവിക .  

അന്തോണി ഡിസൂസ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ നവാബ് എന്ന ചിത്രത്തിലൂടെയാണ് മാളവിക  മടങ്ങി എത്തുന്നത്.  ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിൽ ക്യാപ്റ്റൻ നവാബായി എത്തുന്നത്. ഒരു ആര്‍മി ഉദ്യോഗസ്ഥൻ്റെ ജീവിതത്തിൽ നടന്ന യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

malavika