മാൾവി മൽഹോത്ര ഊർമിളയ്‌ക്കൊപ്പം, കങ്കണ
വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് നടി മാല്‍വി മല്‍ഹോത്രയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത് വാര്‍ത്തയായിരുന്നു. യോഗേഷ് കുമാര്‍ മഹിപാല്‍ എന്നയാളാണ് മഹാരാഷ്ട്രയിലെ അന്ധേരിയില്‍ വച്ച് മാല്‍വിയെ കത്തികൊണ്ട് മൂന്നുതവണ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവം വലിയ ചര്‍ച്ചയായതോടെ മാള്‍വിയ്ക്ക് പിന്തുണയുമായി നടി കങ്കണ റണാവത്ത് രംഗത്ത് വന്നിരുന്നു.
മാള്‍വിയെ വ്യക്തിപരമായ സഹായിക്കുമെന്നും നീതിക്കായി പോരാടുമെന്നുമായിരുന്നു കങ്കണയുടെ പ്രഖ്യാപനം. എന്നാല്‍ ചികിത്സയില്‍ കഴിയുമ്പോഴോ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമോ ഒരിക്കല്‍ പോലും കങ്കണ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ലെന്ന് മാള്‍വി പറയുന്നു. താന്‍ ആക്രമിക്കപ്പെട്ട സംഭവം ഉപയോഗിച്ച് മറ്റുള്ളവരുടെ കൈയടി നേടുക മാത്രമായിരുന്നു കങ്കണയുടെ ലക്ഷ്യമെന്ന് മാള്‍വി പറഞ്ഞു.
''ഞാന്‍ കങ്കണയെ വിശ്വസിച്ചു. ഈ വിഷയത്തില്‍ എനിക്കൊപ്പം നില്‍ക്കുമെന്നും പോരാടുമെന്നും അവര്‍ പൊതുവിടത്തില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും കങ്കണ എന്നെ വിളിക്കുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. എനിക്ക് യാതൊരു തരത്തിലുള്ള സഹായവും ചെയ്തില്ല. അതേ സമയം ഊര്‍മിള ജി (ഊര്‍മിള മടോന്‍ഡ്കര്‍) എന്ന സഹായിച്ചു. പോലീസിനെ വിളിക്കുകയും കേസിന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. എനിക്ക് കരുത്ത് പകര്‍ന്ന് കൂടെ നിന്നു''- മാള്‍വി മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാത്രി മുംബൈ വെര്‍സോവയിലെ കഫേയില്‍നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന മാല്‍വിയെ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി നടിയും ഇയാളും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്തിടെ യുവാവ് നടിയോട് വിവാഹാഭ്യര്‍ഥന നടത്തി. ഇതോടെ യോഗേഷുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് മാല്‍വിയെ കാര്‍ തടഞ്ഞ് ആക്രമിച്ചത്. എന്താണ് തന്നോട് സംസാരിക്കാത്തതെന്ന് ചോദിച്ചതിന് പിന്നാലെ യുവാവ് നടിയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
Content Highlights: Malvi Malhotra says Kangana Ranaut never came forward to help when she was stabbed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..