'ആരാധകര്‍ കൂടുതൽ പൃഥ്വിക്കാവും, എങ്കിലും ഇന്ദ്രന്‍ എത്ര നല്ല നടനെന്ന് പലരും പറഞ്ഞിട്ടുണ്ട്'


'അമ്മയോടു ഞാനിതു എങ്ങനെ പറയണമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ഇത്രയൊക്കെ പഠിപ്പിക്കാന്‍ വിട്ടിട്ട് അമ്മയ്ക്കതൊരു വിഷമമാകുമോ എന്നു കരുതിയാണ് പറയാത്തത്.'

-

ചെറുപ്പക്കാര്‍ക്കിടയില്‍ ആരാധകരേറെ പൃഥ്വിരാജിനാണെങ്കിലും ഇന്ദ്രജിത്ത് എത്ര നല്ല നടനാണെന്ന് നിരവധി പേര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മല്ലിക സുകുമാരന്‍. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് മല്ലിക മക്കളായ പൃഥ്വിരാജ് സുകുമാരനെയും ഇന്ദ്രജിത്ത് സുകുമാരനെയും കുറിച്ച് മനസ്സു തുറന്നത്.

'കുട്ടിക്കാലം തൊട്ടേ പൃഥ്വി ഒരുപാട് പുസ്തകങ്ങള്‍ വായിക്കുകയും സിനിമാവിഷയങ്ങളില്‍ ഒരുപാടു ഹോംവര്‍ക്ക് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. അമേരിക്കയിലെ എന്റെ ചേട്ടന്‍ സിനിമയെക്കുറിച്ചുള്ള ഏതെങ്കിലും പുസ്തകത്തെക്കുറിച്ച് പറയുന്നതുകേട്ടാല്‍ അമ്മാവന്‍ ഇനി വരുമ്പോള്‍ അതു കൊണ്ടു വരണമെന്നെല്ലാം പൃഥ്വി പറഞ്ഞേല്‍പ്പിക്കാറുണ്ടായിരുന്നു. അന്നേ മനസ്സില്‍ സിനിമയായിരുന്നു പൃഥ്വിയ്ക്ക് താത്പര്യം. അന്ന് ഞാന്‍ ചിന്തിച്ചിരുന്നു പൃഥ്വി സംവിധാനത്തിലും പ്രൊഡക്ഷനിലും ഒക്കെ എന്തെങ്കിലും ആവുമെന്ന്.

പിന്നെ ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ പോയി. അക്കാലത്താണ് പി സുകുമാരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് തുടങ്ങാമെന്ന് തീരുമാനിക്കുന്നത്. പൃഥ്വി അങ്ങനെ നാട്ടിലുള്ള കാലത്താണ് നന്ദനത്തിലേക്ക് അവസരം ലഭിക്കുന്നത്. നന്ദനം കഴിഞ്ഞ് ഞാന്‍ അവനോടു ചോദിച്ചു. ടാസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോഴ്‌സ് പഠനം പൂര്‍ത്തിയാക്കി, സര്‍ട്ടിഫിക്കറ്റ് വാങ്ങി വീട്ടിലെത്തുമ്പോള്‍ നിനിക്കിനിയും കൈനിറയെ സിനിമകള്‍ ലഭിക്കുകയാണ്. നീയേതു തിരഞ്ഞെടുക്കും. കാരണം ബാങ്ക് ലോണെടുത്താണ് അവനെ പഠിപ്പിച്ചത്. ചോദ്യം കേട്ട് പൃഥ്വി കുറച്ചു സമയം ആലോചിച്ചിട്ട് പറഞ്ഞു- അമ്മേ..അതിപ്പോള്‍ സിനിമ വന്നാല്‍ എനിക്ക് അഭിനയിക്കണം. അപ്പോള്‍ ഞാന്‍ പറഞ്ഞു- ഇനിയും പണം ചെലവാക്കി നീ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പോയി തിരിച്ചു വന്നിട്ട് അഭിനയിക്കാനാണെങ്കില്‍ എന്തിനാ പിന്നെ നീ പഠിക്കുന്നത്. അമ്മയുടെ ലോണ്‍ തുക കൂടുമെന്നല്ലാതെ എന്തു പ്രയോജനം? പൃഥ്വി അതുകേട്ട് എന്നോടു പറയുകയാണ്. അമ്മയോടു ഞാനിതു എങ്ങനെ പറയണമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ഇത്രയൊക്കെ പഠിപ്പിക്കാന്‍ വിട്ടിട്ട് അമ്മയ്ക്കതൊരു വിഷമമാകുമോ എന്നു കരുതിയാണ് പറയാത്തത്. ഞാന്‍ പറഞ്ഞു എനിക്കു യാതൊരു വിഷമമവുമില്ല. പഠിക്കാന്‍ മിടുക്കനായിരുന്നു പൃഥ്വി. ഏതോ ഒരു വര്‍ഷം അവന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. ആദ്യമായായിരുന്നു അന്ന് ഒരു ഏഷ്യന്‍ വിദ്യാര്‍ഥിയ്ക്ക് റാങ്ക് ലഭിക്കുന്നത്. പിന്നീട് അന്വേഷിച്ചപ്പോള്‍ 35 വയസ്സിനു മുമ്പ് കോഴ്‌സ് പൂര്‍ത്തീകരിച്ചാല്‍ മതിയെന്ന് അറിയാന്‍ കഴിഞ്ഞു. എങ്കില്‍ അഭിനയിച്ച് അവന്‍ തന്നെയുണ്ടാക്കട്ടെ പണം എന്നു ഞാനും കരുതി.

ഇന്ദ്രന്‍ ആദ്യമായി ഒരു ടെലിഫിലിമിലാണ് അഭിനയിക്കുന്നത്. വിജി തമ്പിയുടെ സംവിധാനത്തില്‍ അഭിരാമിയ്‌ക്കൊപ്പം. സംവിധായകന്‍ വിനയന്‍ ഈ സിനിമ കണ്ടിട്ടാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലേക്ക് വിളിക്കുന്നത്. അന്ന് ഇന്ദ്രന്‍ ചെന്നൈയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു. അമേരിക്കയിലെ എന്റെ ഏട്ടന്റെ കമ്പനിയുടെ ഓഫ് ഷോര്‍ ക്യാമ്പസ് ഉണ്ടായിരുന്നു ചെന്നൈയില്‍. അവിടെ ജോലി ചെയ്യുകയായിരുന്നു. അതിനാല്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അമ്മാവനോട് ചോദിക്കാന്‍ അതുകാരണം അവന് മടിക്കേണ്ടിയിരുന്നില്ല. ജോലിയില്‍ നിന്ന് ഒരുമാസം ലീവെടുത്താണ് ഇന്ദ്രന്‍ ഊമപ്പെണ്ണില്‍ അഭിനയിച്ചത്. ജോലിയില്‍ കയറിയിട്ട് ഏഴുമാസമേ ആയിരുന്നുളളൂ.'

രണ്ടു പേരിലും ആരുടെ അഭിനയമാണ് ഏരെ ഇഷ്ടമെന്നു ചോദിക്കുന്നത് ഇടതുകണ്ണാണോ വലതുകണ്ണാണോ കൂടുതലിഷ്ടമെന്നു ചോദിക്കുന്നതു പോലെയാണെന്നും മല്ലിക പറയുന്നു 'എല്ലാത്തരം കഥാപാത്രങ്ങളും അഭിനയിച്ചിട്ടാണ് ഇന്ദ്രന്‍ നായകനാകുന്നത്. പൃഥ്വി നായകനായാണ് സിനിമാഭിനയം തുടങ്ങിയതു തന്നെ. നിറവും ഗ്ലാമറും കൂളിങ് ഗ്ലാസും വച്ചുള്ള നടത്തവും എല്ലാംകൊണ്ടും ആരാധകര്‍ ഒരുപാടു പൃഥ്വിക്കാണെങ്കിലും ഇന്ദ്രന്‍ എത്ര നല്ല നടനാണെന്നു എത്രപേര്‍ എന്നോടു തന്നെ പറഞ്ഞിരിക്കുന്നു.' സുകുമാരനും പൃഥ്വിരാജും മിതഭാഷികളാണെന്നും ഇന്ദ്രജിത്തും താനും വാതോരാതെ സംസാരിക്കുന്നവരാണെന്നും മല്ലിക പറഞ്ഞു.

Content Highlights : mallika sukumaran opens up about indrajith and prithviraj

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section
Most Commented