ബോളിവുഡില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മല്ലിക ഷെരാവത്ത്. കപില്‍ ശര്‍മ്മയുമായി നടത്തിയ അഭിമുഖത്തിലാണ് മല്ലികയുടെ വെളിപ്പെടുത്തല്‍. തന്നെ ഹോട്ടായി സ്‌ക്രീനില്‍ കാണിക്കാന്‍ വയറില്‍ മുട്ട പൊരിക്കണമെന്ന് നിര്‍മാതാവ് ആവശ്യപ്പെട്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.. 

'ഒരിക്കല്‍ ഒരു സിനിമയില്‍ പാട്ട് രംഗം ചിത്രീകരിക്കുകയായിരുന്നു. നിര്‍മാതാവ് ഒരു പുതുമുഖമായിരുന്നു.. അതുകൊണ്ടു തന്നെ എന്നെ ഭയങ്കര ഹോട്ടായി അവതരിപ്പിക്കുന്നത് എങ്ങനെയെന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു അയാള്‍.. അങ്ങനെ അയാള്‍ കൊറിയോഗ്രാഫര്‍ മുഖേനെ ഒരു ഐഡിയ അറിയിച്ചു.. പാട്ട് രംഗത്തിനിടയില്‍ എന്റെ വയറില്‍ മുട്ട പൊരിക്കാമോ എന്ന് ചോദിച്ചു. സത്യമാണ്.. നിര്‍മാതാവ് എന്നോട് അങ്ങനെ ചോദിച്ചു.' മല്ലിക പറയുന്നു ... എന്നാല്‍ താനതിന് വിസമ്മതിച്ചു എന്നും താരം വ്യക്തമാക്കി.

തനിക്ക് സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ താരം പങ്കുവച്ചത് നേരത്തെ ചര്‍ച്ചയായിരുന്നു. ഒരു സിനിമയിലെ ഗാനരംഗത്തിനിടയില്‍ സംവിധായകന്‍ തന്റെ വയറില്‍ റൊട്ടി ചുട്ടെടുക്കുന്ന രംഗം ചിത്രീകരണമെന്ന് ആവശ്യപെട്ടെന്ന് താരം ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു .

കൂടാതെ  സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിനാല്‍ പല ചിത്രങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും തനിക്ക് പകരം നായകന്മാര്‍ അവരുടെ കാമുകിമാരെ നായികമാരാക്കിയിട്ടുണ്ടെന്നും മല്ലിക പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു

2015 ല്‍ പുറത്തിറങ്ങിയ ഡേര്‍ട്ടി പൊളിട്ടിക്സ് ആണ് മല്ലികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.  ഏക്ത കപൂര്‍ സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ചിത്രം ബൂ സബ്കി ഫട്ടേഗിയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

Content Highlights : Mallika Sherawat Says Once A producer Wanted to fry an egg on her belly to portray her as hot