രു ദശാബ്ദത്തിനു ശേഷം മല്ലിക ഷെരാവത്ത് തമിഴ് സിനിമയിലേക്ക് തിരിച്ചു വരികയാണ്. സി വടിവുടയാന്‍ സംവിധാനം ചെയ്യുന്ന പാമ്പാട്ടം എന്ന പുതിയ ചിത്രത്തിലാണ് മല്ലികയെ ഇനി തമിഴ് സിനിമാപ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. 

കമല്‍ ഹാസന്റെ ബ്രഹ്മാണ്ഡചിത്രം ദശാവതാരമാണ് മല്ലിക ഷെരാവത്ത് തമിഴില്‍ അവസാനമായി അഭിനയിച്ച ചിത്രം. അതിനു ശേഷം 2011ല്‍ പുറത്തു വന്ന ഓസ്‌തേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തും പ്രത്യക്ഷപ്പെട്ടിരുന്നു.

പാമ്പാട്ടത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തന്നെയാണ് മല്ലിക അവതരിപ്പിക്കുന്നത്. ഹൈദരാബാദ്, ബംഗളൂരു, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായിരിക്കും മല്ലികയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുക.

വി പഴനിവേല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പാമ്പാട്ടം പുറത്തിറങ്ങും. അമരേഷ് ആണ് സംഗീതം പകരുക.

ഹൊറര്‍ കോമഡി വെബ് സീരീസ് 'ബൂ സബ്കി ഫട്ടേഗി'യിലാണ് മല്ലിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights : Mallika Sherawat returns to Tamil with pambattam new movie