ഒന്‍പതാമത്തെ തവണയാണ് ബോളിവുഡ് നടി മല്ലിക ഷെരാവത് കാന്‍സ് ഫിലിം ഫെസ്റ്റിവലിനെത്തുന്നത്. ഫാഷന്‍ സ്റ്റേറ്റ്‌മെന്ററ് കൊണ്ട് റെഡ് കാര്‍പെറ്റില്‍ ആരാധകരുടെ മനം കവരാറുള്ള താരം ഇത്തവണ പക്ഷെ ശ്രദ്ധ നേടിയത് വേറിട്ട രീതിയിലൂടെയാണ്.

 ചങ്ങലയിട്ട് പൂട്ടിയ ഇരുമ്പ് കൂട്ടില്‍ ബന്ധിതയായാണ് മല്ലിക ഇത്തവണ കാന്‍സില്‍ പ്രത്യക്ഷപ്പെട്ടത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനും മനുഷ്യകടത്തിനുമെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് മല്ലികയുടെ ഈ വേറിട്ട കാമ്പയിന്‍.. ഫ്രീ എ ഗേള്‍ എന്ന എന്‍.ജി.ഒയുടെ പ്രതിനിധിയായാണ് മല്ലിക കാന്‍സില്‍ എത്തിയത്. 

mallika
photo : pinkvilla

' ഇതെന്റെ ഒന്‍പതാമത്തെ വര്‍ഷമാണ് കാന്‍സില്‍. ഇന്ത്യയില്‍ മാത്രമല്ല ലോക വ്യാപകമായി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണം എന്ന പ്രശ്‌നത്തെ പുറത്തു കൊണ്ടുവരാന്‍ ഏറ്റവും യുക്തമായ വേദി ഇതാണ്. എങ്ങനെയാണ് ചെറിയ പെണ്‍കുട്ടികള്‍ തട്ടി കൊണ്ട് പോകപ്പെട്ടോ കെണിയില്‍ അകപ്പെട്ടോ ഇടുങ്ങിയ മുറിക്കുള്ളില്‍ അടയ്ക്കപെടുന്നത് എന്നതിന്റെ ഒരു  രൂപമാണ് ഇങ്ങനെ കൂട്ടിലടയ്ക്കപ്പെട്ട് കൊണ്ട് ഞാന്‍ നല്‍കാന്‍ ശ്രമിക്കുന്നത് . ഈ നിരപരാധിയായ ഇരകള്‍ക്ക് ഒരു സഹായവും കൂടാതെ ജീവിക്കുകയും നിലനില്‍ക്കുകയും ചെയ്യേണ്ടതുണ്ട്.
 
ഓരോ മിനുട്ടിലും ഒരു സ്ത്രീ ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പ്രതീക്ഷകള്‍ക് ഒരു വകയും ഇല്ലാതെ തന്നെ...അതുകൊണ്ട് ഞാന്‍ എന്റെ ഭാഗം ചെയ്യാമെന്ന് വിചാരിച്ചു. എത്രയും നേരത്തെ ഇല്ലായ്മ ചെയ്യേണ്ട ഒരു പ്രശ്നത്തെ കുറിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ടെന്ന് കരുതി"-  മല്ലിക വ്യത്യസ്തമായ ഈ കാമ്പയ്നിനെ കുറിച്ച് പറഞ്ഞു. 

mallika sherawat locks herself in cage campaign on child prostitution mallika sherawat cannes