ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനും സുഹൃത്തിനും നേരെ പാരീസിലെ താമസസ്ഥലത്ത് ആക്രമണം. മുഖംമൂടിവെച്ച മൂന്നുപേര്‍ ഇരുവര്‍ക്കും നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നെന്ന് ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. 

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്ത് സിറിള്‍ ഓക്സെന്‍ഫെന്‍സിനൊപ്പം താമസസ്ഥലത്ത് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

ഒന്നും പറയാതെയാണ് ഇരുവരേയും സംഘം ആക്രമിച്ചത്. തുടര്‍ന്ന് സംഘം ഓടിരക്ഷപ്പെട്ടു. മോഷണശ്രമമാണെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടതായി പറയുന്നില്ല. ഇരുവര്‍ക്കും നിസാര പരിക്കുകള്‍ ഉണ്ട്.

ഇതാദ്യമായല്ല  സെലിബ്രിറ്റികള്‍ക്കു നേരെ പാരീസില്‍ ആക്രമണമുണ്ടാകുന്നത്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പെ പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരക കിം കര്‍ദഷ്യാന്‍ താമസിക്കുന്ന ഹോട്ടലിനരികില്‍ വച്ച് കൊള്ളയടിക്കപ്പെട്ടിരുന്നു.