'മാളികപ്പുറം' ഷൂട്ടിങ്‌ പുരോഗമിക്കുന്നു 


മാളികപ്പുറം സിനിമയുടെ പോസ്റ്റർ | Photo: Special arrangement

ണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മാളികപ്പുറ'ത്തിന്റെ ഷൂട്ടിങ്‌ പുരോഗമിക്കുന്നു. ശബരിമലയിലും പരിസരപ്രദേശങ്ങളിലുമാണ് ഷൂട്ടിങ്‌ നടക്കുന്നത്.

ആന്‍ മെഗാ മീഡിയയും കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ളയാണ് 'മാളികപ്പുറ'ത്തിന് തിരക്കഥയൊരുക്കുന്നത്.നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധായകന്‍.

സൈജു കുറുപ്പ്, ബേബി ദേവനന്ദ, ശ്രീപഥ് സമ്പത്ത് റാം, ടി. ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ. ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയും നിര്‍മ്മിക്കുന്ന ചിത്രം എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോയായ അയ്യപ്പന്റെയും കഥയാണ് പറയുന്നത്.

വിഷ്ണുനാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. സംഗീതം, പശ്ചാത്തല സംഗീതം: രഞ്ജിന്‍ രാജ്, വരികള്‍: സന്തോഷ് വര്‍മ്മ, ബി. കെ ഹരിനാരായണന്‍,

എഡിറ്റിങ്‌: ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്: സുരേഷ് കൊല്ലം, മേക്കപ്പ്: ജിത്ത് പയ്യന്നൂര്‍, കോസ്റ്റ്യൂം: അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി, സ്റ്റണ്ട് സില്‍വ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍: രജീസ് ആന്റണി, ബിനു ജി നായര്‍, അസിസ്റ്റന്റ് ഡയറകട്ടേഴ്സ്: ജിജോ ജോസ്, അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കൊറിയോഗ്രാഫര്‍: ഷരീഫ്, സ്റ്റില്‍സ് രാഹുല്‍ ടി,
ലൈന്‍ പ്രൊഡ്യൂസര്‍ നിരൂപ് പിന്റോ, മാനേജര്‍സ്: അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌റ: വിപിന്‍ കുമാര്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്.

പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'മാളികപ്പുറം ' പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.


Content Highlights: 'Malikappuram' shooting is in progress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented