.
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മാളികപ്പുറ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മാളികപ്പുറത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ടാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിങ് നടന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. നടന്‍ മമ്മൂട്ടിയാണ് മാളികപ്പുറത്തിന്റെ ചരിത്രം പറയുന്നത്.
എട്ടാം നൂറ്റാണ്ടിന്റെ അവസാനം മധുര ഭരിച്ചിരുന്ന പാണ്ഡ്യരാജാക്കന്മാരെക്കുറിച്ചും അവര്‍ കോന്നിയിലും പന്തളത്തും എത്തിയതിനെക്കുറിച്ചുമൊക്കെ ടീസറില്‍ പറയുന്നുണ്ട്. പാണ്ഡ്യരാജാക്കന്മാര്‍ക്കൊപ്പം കുടുംബ പരദേവതയായ മധുരമീനാക്ഷിയുടെ വിഗ്രഹവും ഉണ്ടായിരുന്നുവെന്നും മാളികമുകളില്‍ വച്ച് പൂജിച്ച ആ പരദേവത അങ്ങനെ മാളികപ്പുറത്തമ്മയായെന്നും ടീസറില്‍ പറയുന്നു. രാജകുടുംബം ആ പരദേവതയെ അയ്യപ്പനൊപ്പം ശബരിമലയില്‍ കുടിയിരുത്തിയപ്പോള്‍ തിരുമുടിക്കെട്ടുമായി മലകയറിവരുന്ന സ്ത്രീകളും പെണ്‍കുട്ടികളുമായ കന്നിസ്വാമിമാര്‍ക്ക് ചരിത്രത്തില്‍ മാളികപ്പുറം എന്ന വിളിപ്പേരുണ്ടായെന്നും പറയുന്നു.
ആന്‍ മെഗാ മീഡിയയും കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിലാഷ് പിള്ളയാണ് 'മാളികപ്പുറ'ത്തിന് തിരക്കഥയൊരുക്കുന്നത്.
സൈജു കുറുപ്പ്, ബേബി ദേവനന്ദ, ശ്രീപഥ് സമ്പത്ത് റാം, ടി. ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ. ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
വിഷ്ണുനാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. സംഗീതം, പശ്ചാത്തല സംഗീതം: രഞ്ജിന്‍ രാജ്, വരികള്‍: സന്തോഷ് വര്‍മ്മ, ബി. കെ ഹരിനാരായണന്‍,
എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്: സുരേഷ് കൊല്ലം, മേക്കപ്പ്: ജിത്ത് പയ്യന്നൂര്‍, കോസ്റ്റ്യൂം: അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി, സ്റ്റണ്ട് സില്‍വ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍: രജീസ് ആന്റണി, ബിനു ജി നായര്‍, അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്: ജിജോ ജോസ്, അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കൊറിയോഗ്രാഫര്‍: ഷരീഫ്, സ്റ്റില്‍സ് രാഹുല്‍ ടി,
ലൈന്‍ പ്രൊഡ്യൂസര്‍ നിരൂപ് പിന്റോ, മാനേജര്‍സ്: അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്റ: വിപിന്‍ കുമാര്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്.
പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'മാളികപ്പുറം ' പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
Content Highlights: malikappuram movie teaser
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..