Malayankunju Movie
ഫഹദ് ഫാസില്‍, രജിഷ വിജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 'മലയന്‍കുഞ്ഞി'ന്റെ ട്രെയ്ലര് പുറത്തിറങ്ങി. ഒരു മലയോര ഗ്രാമത്തിലെ കാഴ്ചകളും ഉരുള്‍പ്പൊട്ടലുമാണ് പ്രമേയമെന്ന സൂചനകളാണ് ട്രെയ്ലര് നല്‍കുന്നത്. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് 'മലയന്‍കുഞ്ഞ്' ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ക്ലോസ്ട്രോഫോബിയുള്ളവര്‍ ചിത്രം കാണുമ്പോള്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.
നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസിലാണ് നിര്‍മാണം. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാളചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ഫഹദ് ചിത്രം.
ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന് മഹേഷ് നാരായണന് ആണ് 'മലയന്‍കുഞ്ഞി'നായി തിരക്കഥ ഒരുക്കുന്നത്. എ.ആര് റഹ്മാനാണ് സംഗീതം. ജൂലൈ 22-ന് ചിത്രം റിലീസ് ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..