ഫഹദിന്റെ ജീവിതത്തിലെ ഏറ്റവും അസാമാന്യ പ്രകടനമായിരിക്കും മലയന്‍കുഞ്ഞ്- ഫാസില്‍


ഫഹദ് ഫാസിൽ, ഫാസിൽ

ഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് സജിമോന്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്'. ചിത്രത്തിന്റെ ട്രെയ്ലര്‍, മേക്കിങ് വീഡിയോകള്‍ ചുരുങ്ങിയ നേരം കൊണ്ട് തന്നെ വലിയ തോതില്‍ ട്രെന്‍ഡിങ് ചാർട്ടുകളില്‍ ഇടം പിടിച്ചിരുന്നു. 'മലയന്‍കുഞ്ഞി'ലുള്ള തന്റെ പ്രതീക്ഷകളും ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവെച്ച് ചിത്രം നിര്‍മിച്ച ഫാസില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തിയിരിക്കുകയാണ്.

'ഫഹദിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഒരു അസാമാന്യ പ്രകടനമായിരിക്കും ഈ വരാന്‍ പോകുന്ന 'മലയന്‍കുഞ്ഞ്'. അത് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരിക്കല്‍ എനിക്ക് നിര്‍മാണരംഗത്തേക്ക് തിരിച്ചുവരണം. പുതിയ സാങ്കേതിക വശങ്ങളില്‍ വന്ന മാറ്റങ്ങള്‍, പ്രേക്ഷകരുടെ അഭിരുചികള്‍ ഒക്കെ ഒന്ന് അത് വഴി പഠിക്കണം എന്ന് ഫഹദിനോട് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് ഫഹദ് വഴി മഹേഷ് നാരായണന്‍ ഒരു കഥ എന്നോട് പറയുന്നത്. അത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. എനിക്ക് അത് നിര്‍മിക്കണം എന്നും തോന്നി. അത്രേയുള്ളൂ'- ഫാസില്‍ അഭിപ്രായപ്പെട്ടു.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ നിര്‍മിക്കുന്ന അദ്യചിത്രമെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. കൂടാതെ ഫഹദ് ഫാസില്‍ - ഫാസില്‍ കൂട്ടുകെട്ട് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തിനായി വീണ്ടും ഒരുമിക്കുന്നത്. ജൂലൈ 22-ന് 'സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

നവാഗതനായ സജിമോനാണ് ചിത്രത്തിന്റെ സംവിധായകന്‍. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. മുപ്പത് വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. റജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം നിര്‍വഹിച്ചത്. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, വാര്‍ത്താ പ്രചരണം: എം. ആര്‍. പ്രൊഫഷണല്‍

Content Highlights: Malayankunju, Fahadh Faazil, Sajimon Prabhakar, Mahesh Narayanan, Fazil, AR Rahman

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented