മാതൃഭൂമി ഡോട്ട്‌കോം സീനിയര്‍ കണ്ടന്റ് റൈറ്റര്‍ അഞ്ജയ് ദാസ് എന്‍.ടിയ്ക്ക് മലയാളപുരസ്‌കാരം


അഞ്ജയ് ദാസ് എൻ.ടി

കൊച്ചി: മലയാള പുരസ്‌കാര സമിതി സംഘടിപ്പിക്കുന്ന ആറാമത് മലയാള പുരസ്‌കാരം പ്രഖ്യാപിച്ചു. ശ്രീകുമാരന്‍ തമ്പി, സേതു, കവിയൂര്‍ പൊന്നമ്മ, വിജയകുമാരി, ഔസേപ്പച്ചന്‍, ധര്‍മ്മന്‍ കെ.എം എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മാതൃഭൂമി ഡോട്ട്‌കോം സീനിയര്‍ കണ്ടന്റ് റൈറ്റര്‍ അഞ്ജയ് ദാസ് എന്‍.ടിയ്ക്ക് മാധ്യമപുരസ്‌കാരം ലഭിച്ചു. സിനിമാസംബന്ധമായ വിവിധ ലേഖനങ്ങൾ പരി​ഗണിച്ചാണ് പുരസ്കാരം.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനെ മികച്ച നടനായും ഒരുത്തിയിലെ അഭിനയത്തിന് നവ്യ നായരെ മികച്ച നടിയായും തിരഞ്ഞെടുത്തു. പുഴു എന്ന ചിത്രത്തിന്റെ സംവിധായിക രത്തീനയ്ക്കാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം.

മികച്ച ജനപ്രിയ നടനുള്ള പുരസ്‌കാരം ടൊവിനോ തോമസിന് ലഭിച്ചു (തല്ലുമാല). മികച്ച തിരക്കഥാകൃത്ത്- അഭിലാഷ് പിള്ള (പത്താംവളവ്), മികച്ച സഹനടന്‍- അപ്പുണ്ണി ശശി (പുഴു), മികച്ച സഹനടി- ഷൈലജ പി. അമ്പു (ഗുണ്ടജയന്‍).


Content Highlights: Malayalapuraskaram awards, Film awards, Best Film, Actor, Actress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented