സൂഫിയും സുജാതയും ഫെയിം ദേവ് മോഹന്‍, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂര്‍ കണിമംഗലത്ത് ആരംഭിച്ചു.

ശെന്തില്‍ കൃഷ്ണ,ഇന്ദ്രന്‍സ്,ശ്രീജിത്ത് രവി,കലാഭവന്‍ ഷാജോണ്‍,സുധി കോപ്പ, വിജയകുമാര്‍, വെട്ടുക്കിളി പ്രകാശ്, രാജേഷ് ശര്‍മ്മ, അബിന്‍ ബിനോ, ബിനോയ്, മുഹമ്മദ് ഇരവട്ടൂര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

pulli

കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക്  'മനുഷ്യര്‍' എന്ന മ്യൂസിക് ബാന്റ് ആണ് സംഗീതം നല്‍കുന്നത്.

Content highlights : malayalam upcoming movie pulli starring dev mohan shoot started