poster
ചാർലിക്കുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 8-ന് ചിത്രം തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. അയ്യപ്പനും കോശിക്കും ശേഷം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി. എം. ശശിധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസും നിർമാണ പങ്കാളിത്തം വഹിക്കുന്നുണ്ട്. 'ജോസഫ്' സിനിമയ്ക്ക് തിരക്കഥയൊരുക്കിയ ഷാഹി കബീർ ആണ് നായാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ഓൾഡ് മങ്ക്സ് ആണ്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന പുതിയ പോസ്റ്ററിൽ മൂന്ന് പേരും പോലീസ് വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊച്ചിയിൽ നടന്ന പ്രസ് മീറ്റിലാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

Content highlights :malayalam upcoming movie nayattu starring kunchako boban nimisha sajayan joju george
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..