പ്പാനി ശരത്ത് നായകവേഷത്തിലെത്തുന്ന 'മിഷൻ സി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനോദ് ഗുരുവായൂർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. റൊമാന്റിക് റോഡ് മൂവി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എം സ്വകയർ സിനിമാസിന്റെ ബാനറിൽ മുല്ല ഷാജി ആണ് ചിത്രം നിർമിക്കുന്നത്. പൊറിഞ്ചു മറിയം ജോസിലൂടെ സിനിമയിലെത്തിയ മീനാക്ഷി ദിനേശ് ആണ് നായികയായി എത്തുന്നത്.

കൈലാഷ്, ഋഷി, മേജർ രവി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹണി, പാർത്ഥസാരഥി എന്നിവർ ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സുശാന്ത് ശ്രീനി ആണ് ഛായാഗ്രഹണം. രാമക്കൽമേട് തുടങ്ങിയ ഹൈറേഞ്ച് ഭാഗങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബെർനാർഡ്, മിയ കുൽപ്പ, ചാരം എന്നീ ചിത്രങ്ങളാണ് അപ്പാനി ശരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. മിഷൻ സി ഏപ്രിൽ അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

mission c
Content highlights :malayalam upcoming movie mission c firstlook starring appani sarath