ഉയരെയ്ക്ക് ശേഷം മനു അശോകന്‍, ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കേന്ദ്രകഥാപാത്രങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ് എന്നിവരാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും ഇടംപിടിച്ചിരിക്കുന്നത്. പാതി മുഖവുമായി സുരാജും പശ്ചാത്തലത്തില്‍ കെട്ടിപ്പുണര്‍ന്നുനില്‍ക്കുന്ന ഐശ്വര്യയും ടൊവിനോയുമാണ് പോസ്റ്ററില്‍. ബോബി-സഞ്ജയ് ടീമിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.
മനു അശോകന്റെ ആദ്യ ചിത്രമായ ഉയരെക്കും ബോബി-സഞ്ജയ് ടീമായിരുന്നു തിരക്കഥ. ആസ് യു വാച്ച് എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. മായാനദിക്ക് ശേഷം ഐശ്വര്യ ലക്ഷ്മി- ടൊവിനോ തോമസ് ജോഡി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി കാണെക്കാണെയ്ക്കുണ്ട്. ഡ്രീം കാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീനാണ് ചിത്രം നിര്‍മിക്കുന്നത്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം രഞ്ജിന്‍ രാജാണ്. എഡിറ്റിങ് അഭിലാഷ് ചന്ദ്രനും ഗാനരചന വിനായക് ശശികുമാറും നിര്‍വഹിക്കുന്നു. പി. ആർ.ഒ: മഞ്ജു ഗോപിനാഥ്.
Content highlights : malayalam upcoming movie kanekkane firstlook poster out suraj venjaramoodu