ബിജുമേനോനും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന ആര്‍ക്കറിയാം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ക്യാമറമാനായ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ ഒരു വയോധികന്റെ വേഷത്തിലാണ് ബിജുമേനോന്‍ എത്തുന്നത്. ടീസറില്‍ കോട്ടയം ഭാഷ സംസാരിക്കുന്ന കഥാപാത്രമായി പാര്‍വതി തിരുവോത്തിനെ കാണാം.
മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റും ഒപിഎം ഡ്രീംമില്‍ സിനിമാസിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും ആണ്. നേഹ നായരും യാക്‌സന്‍ ഗാരി പെരേരയും ചേര്‍ന്നാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജി. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. ഫെബ്രുവരി 26-ന് ആര്‍ക്കറിയാം തിയേറ്ററുകളിലേക്ക് എത്തും.
Content highlights : malayalam upcoming movie aarkariyam teaser and firstlook poster