ലി അക്ബർ സംവിധാനം ചെയ്യുന്ന '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലറിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലൈക്കുകളേക്കാൾ കൂടുതൽ ഡിസ്ലൈക്കുകളാണ് ലഭിക്കുന്നത്. സീരിയലിന്റെ സ്വഭാവം പ്രകടമാക്കുന്ന ട്രെയിലറാണെന്നും കാശ് മുടക്കിയത് വെറുതെയായെന്നുമാണ് ചിലരുടെ കമന്റുകൾ. ജനങ്ങളിൽനിന്ന് പണം സ്വീകരിച്ച് നിർമിക്കുന്ന ചിത്രമാണ് ഇത്.

മലബാർ കലാപത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിലെ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. വയനാട് ആണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ 60 ശതമാനം ഷൂട്ട് പൂർത്തിയായതായി അലി അക്ബർ അറിയിച്ചിരുന്നു. തലൈവാസൽ വിജയ്, ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസൽ വിജയ് എത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ സംവിധായകൻ പുറത്തുവിട്ടത്. മമധർമ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചാണ് നിർമാണം നടത്തുന്നത്.

Content highlights :malayalam upcoming movie 1921 puzha muthal puzha vare ali akbar movie trailer out