വി.എം ക്രിയേഷന്‍സിന്റെ ബാനറില്‍ വിജയകുമാര്‍ പിലാക്കാട് നിര്‍മ്മിച്ച് സുരേഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ബ്ലൂ വെയില്‍ 'എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം കോയമ്പത്തൂരില്‍ പുരോഗമിക്കുന്നു. രാഹുല്‍ മാധവ്, നാസര്‍,തലൈ വാസല്‍ വിജയ്,അമീര്‍,ശിവാജി ഗുരുവായൂര്‍,സുധീര്‍ കരമന,സീമ ജി നായര്‍, ചാലി പാലാ തുടങ്ങി തമിഴ് മലയാള രംഗത്തെ പ്രമുഖ താരങ്ങള്‍  അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു. ഈ ചിത്രത്തിന്റെ കഥ യു അബൂബക്കറാണ് എഴുതുന്നത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് അഫ്‌സല്‍ യൂസഫ് സംഗീതം. എഡിറ്റര്‍-സിയാന്‍ ശ്രീകാന്ത്, സംഭാഷണം -ഗോപ കുമാര്‍ നീലങ്ങാട്ട്. എറണാകുളം, മൂന്നാര്‍ , വാഗമണ്‍ , തൊടുപുഴ എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. അതിമനോഹരങ്ങളായ ഗാനരംഗങ്ങളും ,നിരവധി ആക്ഷന്‍ സീനുകളുമുള്ള ഈ ബിഗ് ബജറ്റ് ത്രില്ലര്‍ ചിത്രം ജൂണില്‍ പ്രദര്‍ശനത്തിനെത്തും.

Content highlights : malayalam thriller movie blue whale shoot progressing