കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം പുരസ്‌കാരങ്ങളില്‍ ജൂറിയുടെ പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കി മലയാളം ഹ്രസ്വചിത്രം 'ദി ബോയ്'. കോഴിക്കോട് മായനാട് സ്വദേശി മാത്യു ജോണ്‍ ചമ്പാമല പുത്തന്‍പുരക്കല്‍ ആണ് ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

mathew john
മാത്യു ജോൺ, ജോൺ മാത്യു

കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജോണ്‍ മാത്യു ആണ് പ്രധാന വേഷത്തിലെത്തുന്നത്. അഭിനേതാവും തീയേറ്റര്‍ ആര്‍ട്ടിസ്റ്റും ഹ്രസ്വചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും സംവിധായകനുമാണ് മാത്യു ജോണ്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മാനുവല്‍ തോമസ് ആണ്. എഡിറ്റിങ് റോസ് മേരി മാത്യു.

Content highlights: malayalam shortfilm the boy awarded cochin international shortfilm awards