ഹ്രസ്വചിത്രത്തിൽനിന്ന്
ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് സന്ദേശവുമായി ഒരുക്കിയ രണ്ട് മിനിറ്റ് 46 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള 'ലോക്ക്' എന്ന ഹ്രസ്വ ചിത്രമാണ് പുത്തന്‍ സംവിധാന ശൈലിയിലൂടെ ശ്രദ്ധ നേടുന്നത്. ഷോര്‍ട്ട് ഫിലിം സംവിധായകനും ടി സി വി ക്യാമറാമാനുമായ ശിബി പോട്ടോര്‍ ആണ് രചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്. തൊടുപുഴ സ്വദേശി അല്‍ത്താഫും മണ്ണുത്തി സ്വദേശിനി സ്മിതയും പറവട്ടാനി സ്വദേശിനി നന്ദനയും അവരവരുടെ വസതികള്‍ ലൊക്കേഷനുകളാക്കി പരസ്പരം കാണാതെ തന്നെ കഥാപാത്രങ്ങളായി. കൂടാതെ ഈ കൊച്ചു സിനിമയുടെ ക്ലൈമാക്സില്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര് ആദിത്യ ഐപിഎസ് ഇവര്‍ക്ക് പിന്തുണയുമയുണ്ട്.
മൊബൈല്‍ ഫോണുകള്‍ ക്യാമറകളാക്കി അതാതിടങ്ങളിലായി മകനും സഹോദരനും മേശയും കസേരയുമെല്ലാം ഛായാഗ്രാഹകരായി. വീഡിയോ കോളിലൂടെയുള്ള സംവിധായകന്റെ നിര്‍ദ്ദേശാനുസരണം പല പല ഫ്രെയിമുകളിലായി മൊബൈല്‍ ഫോണില്‍ എടുത്തയച്ച ദൃശ്യങ്ങള്‍, സംവിധായകനായ ശിബി പോട്ടോര്‍ തന്റെ മൊബൈല്‍ ഫോണില്‍ തന്നെ എഡിറ്റ് ചെയ്താണ് ഈ കുഞ്ഞു സിനിമ ഒരുക്കിയത്. കോവിഡ് പ്രതിസന്ധിയിലും മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ സിനിമക്ക് മുന്നേറാനാവുമെന്നതിന് നേര്‍സാക്ഷ്യമാവുകയാണ് ലോക്ക്. ലോക്കഡൗണില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ ലംഘിക്കുന്നതിലൂടെ സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ ജീവനും അപായപ്പെടുമെന്ന മുന്നറിയിപ്പാണ് ഈ സിനിമ.
Content highlights : malayalam shortfilm lock based on lockdown
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..