poster
വ്യത്യസ്തമായ കുടുംബകഥ അവതരിപ്പിക്കുകയാണ് അതിഥി എന്ന ഹ്രസ്വചിത്രം. ചങ്ങാതിക്കൂട്ടം പ്രൊഡക്ഷന്‍സിനു വേണ്ടി സുമേഷ് നന്ദനം സംവിധാനം ചെയ്ത അതിഥി ഗുഡ്വില് എന്റര്‍ടെയ്മെന്റ് ചാനലില്‍ ടെലികാസ്റ്റ് ചെയ്തു.നിരവധി ടെലിഫിലിം, ആല്‍ബങ്ങളില്‍, ഗാനരചയിതാവും, മ്യൂസിക് ഡയറക്ടറായും, നടനായും തിളങ്ങിയ കെ.കെ. വര്‍മ്മയാണ് അതിഥിയില്‍ രചയിതാവും,പ്രധാന നടനായും, ഗാനരചയിതാവായും, മ്യൂസിക് ഡയറക്ടറായും തിളങ്ങിയത്. ചിത്രം ഏറെ ശ്രദ്ധനേടുകയുണ്ടായി.
ഹരിയും ഭാര്യയും ഒരു കുട്ടിയും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് അതിഥി എന്ന ചിത്രം പറയുന്നത്. ഹരിയുടെ മൂത്ത കുട്ടി ലയ മുമ്പ് മരണപ്പെട്ടിരുന്നു.അതോടെ ഹരി മാനസികമായി തകര്‍ന്നു. ഓഫീസ് ജോലി പോലും അവന് ശ്രദ്ധിക്കാന്‍ കഴിയാതെ വന്നു. മദ്യം അവന് അഭയമായി. അപ്പോഴും ലയയുടെ സാമീപ്യം അവനെ മാനസികമായി അലട്ടി.ഇളയ കുട്ടി ശ്രുതിയെ ലയയുടെ ആത്മാവ് തട്ടിയെടുക്കും എന്ന് ഹരി വിശ്വസിച്ചു .സുഹൃത്തായ ഡോക്ടര്‍ പല മരുന്നുകള്‍ മാറ്റി പരീക്ഷിച്ചിട്ടും, ഹരിക്ക് ഒരു മാറ്റവും ഉണ്ടായില്ല.ഒടുവില്‍ കുറച്ച് കാലം എവിടെയെങ്കിലും മാറി താമസിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു, ഹരിയും കുടുംബവും പുതിയൊരു താവളം തേടി യാത്രയായി.ആ യാത്രയില്‍ ഒരിക്കലും, പ്രതീക്ഷിക്കാത്ത പലതും സംഭവിച്ചു!
വ്യത്യസ്തമായ കഥയും, അവതരണവും അതിഥി എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നു.കെ.കെ. വര്‍മ്മ, മധു ബാലകൃഷ്ണന് ടീമിന്റെ ഹൃദ്യമായ ഗാനം പ്രേക്ഷകരെ വശീകരിക്കും. കെ.കെ. വര്‍മ്മ, ഷോജ സുരേഷ്, അനുലയ മനു, അനുശ്രേയ മനു, ധന്യ, ലിയ യേശുദാസ്, അന്‍വര്‍ ഹുസൈന് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.
Content highlights : malayalam shortfilm athithi presenting a family story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..