റൂട്‌സ് വീഡിയോയിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി 'തൊളവ'


ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍ക്കാഴ്ചകളാണ് 'തൊളവ'യില്‍ ഒരുക്കിയിരിക്കുന്നത്.

ടീസറിൽനിന്ന്‌

റൂട്‌സ് വീഡിയോയിലൂടെ എത്തിയ 'തൊളവ' എന്ന കൊച്ചു സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്ന് ലഭിക്കുന്നത്. കടലിനെ ഉപജീവനമാര്‍ഗ്ഗമാക്കിയ ഒരു കുടുംബം നേരിടേണ്ടി വന്ന തികച്ചും ആകസ്മികമായ ഒരു സംഭവമാണ് നയന മനോഹര കാഴ്ചകള്‍ കൊണ്ട് നിറച്ച 'തൊളവ'. ജസ്റ്റിന്‍ അത്താനസ് കഥയെഴുതി സംവിധാനം ചെ്തിരിക്കുന്ന ഈ ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍ക്കാഴ്ചകളാണ് 'തൊളവ'യില്‍ ഒരുക്കിയിരിക്കുന്നത്. ഈ കുടുംബത്തിന്റെ കഥയോടൊപ്പം കടലിനെ കൂടുതല്‍ അറിയുവാനും മനസ്സിലാക്കാനും സാധിക്കും.

വിര്‍ജിന്‍, തദ്ദേവുസ്, ഉണ്ണിയാര്‍ച്ച എന്നിവരാണ് പ്രധാന കഥാപത്രങ്ങള്‍. പ്രമോദ് മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സന്ദീപ് ഫ്രാടിയന്‍ എഡിറ്റിങ്ങും ബാലു മാവുങ്കല്‍ സംഗീതവും ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോയ് സോളമനാണ്. അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്ള അംഗീകാരം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. റൂട്‌സ് വീഡിയോയിലൂടെ 25 രൂപക്ക് ഈ കൊച്ചു സിനിമ ആസ്വദിക്കാം.

Content highlights : malayalam short film tholava in roots video ott platform

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented