ഹ്രസ്വചിത്രത്തിൽ നിന്ന്
ശ്രദ്ധ നേടി സെബാൻ എന്ന ഹ്രസ്വചിത്രം. അങ്കമാലി- വട്ടപ്പറമ്പ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരുപറ്റം കലാകാരന്മാർ ചേർന്നാണ് സെബാന്റെ നിർമാണം. തികച്ചും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് ചിത്രത്തിലൂടെ കൈകാര്യം ചെയ്യുന്നത്.
കുട്ടികളുടെ സംരക്ഷണത്തിനായി ഉണ്ടാക്കിയ പോക്സോ നിയമം ശക്തമായി നിലനിൽക്കണം എന്നതുപോലെ തന്നെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ ഇടയാകരുത് എന്നതാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
ജസ്റ്റിൻ പാലമറ്റം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ കാമറമാൻ ഗിരീഷ് കുഴൂർ ആണ്. ഡേവിസ് അങ്കമാലി സെബാനായും റിനോജ് കാച്ചപ്പിള്ളി, സജി സെബാസ്റ്റ്യൻ, സജീവ് ത്രീസ്റ്റാർ,നൈജോ എബ്രഹാം, ബിനു അഗസ്റ്റിൻ, ജെയിംസ് വട്ടപ്പറമ്പ്, അനീഷ് വർഗീസ്,ജോബി നെല്ലിശ്ശേരി എന്നിവരും ഇതിൽ വേഷമിടുന്നു.
Content Highlights : Malayalam Short Film Seban
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..